വയനാടിനെ ചേർത്തുപിടിക്കാൻ ഭക്ഷ്യമേള സംഘടിപ്പിച്ചു

കായണ്ണ: വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ധനശേഖരണാർത്ഥം കായണ്ണ ഗവ. ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു. കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ശശി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ വി ബിൻഷ ആദ്യവില്പന നടത്തി.

കുട്ടികൾ വീട്ടിൽ നിന്നും തയ്യാറാക്കി കൊണ്ടുവന്ന ഭക്ഷ്യ ഉൽപ്പന്നങ്ങളാണ് മേളയിൽ വിൽപ്പന നടത്തിയത്. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടുത്ത ദിവസംകൈമാറും.


പി.ടി.എ പ്രസിഡണ്ട്, പി കെ ഷിജു, പ്രിൻസിപ്പാൾ ടി.ജെ പുഷ്പവല്ലി, ഹെഡ്മാസ്റ്റർ എം. ഭാസ്കരൻ, പ്രോഗ്രാം ഓഫീസർ എം എം സുബീഷ്, അധ്യാപകരായ സി .സോണിയ, പ്രജീഷ് തത്തോത്ത്, റഷീദ് പുത്തൻപുര,
കെ ജി ഷീനുരാജ്, സിബി അലക്സ്, വി. കെ സരിത,എൻ എസ് എസ് വളണ്ടിയർ ലീഡർ മാരായ ശ്രിയ എസ് ജിത്ത്, ആകാശ്, ശ്രീനന്ദ, സുകൃത എന്നിവർ സംബന്ധിച്ചു.

