കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രാങ്കണത്തിൽ അത്തപൂക്കളം ഒരുക്കി. വിയ്യൂർ വീക്ഷണം കലാവേദി പ്രവർത്തകരാണ് പൂക്കളം ഒരുക്കാൻ നേതൃത്വം നൽകിയത്. കൊടക്കാട്ട് കരുണൻ മാസ്റ്റർക്ക് ശ്രീ പിഷാരികാവ് ട്രസ്റ്റിബോർഡ് ചെയർമാൻ എരോത്ത് ഇ. അപ്പുക്കുട്ടി നായർ ഉപഹാരവും സമർപ്പിച്ചു.