ചെങ്ങോട്ടുകാവ് റെയിൽവേ ലൈൻ റോഡിൽ തേക്ക് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് റെയിൽവേ ലൈൻ റോഡിൽ തേക്ക് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാവിലെ ആറ് മണിയോടുകൂടിയാണ് ചെങ്ങോട്ടുകാവ് റെയിൽവേ ലൈൻ റോഡിൽ തേക്ക് മരം വീണ് റോഡ് ബ്ലോക്കായത്.

വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നി രക്ഷാസേന ASTO അനിൽ കുമാർ പി എമ്മിന്റെ നേതൃത്വത്തിൽ എത്തുകയും ചെയിൻ സോ ഉപയോഗിച്ച് മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു. Gr: ASTO മജീദ് FRO മാരായ ഹേമന്ത്, ജിനീഷ് കുമാർ, അനൂപ് എൻ പി, രജിലേഷ് സി എം, ഹോംഗാർഡ് ബാലൻ ടി പി എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
