കൊയിലാണ്ടി പാർക്ക് റെസിഡൻസിയിൽ മദ്യപിച്ച സംഘം പോലീസിനു നേരെ അക്രമം നടത്തി. 3 പോലീസുകാർക്ക് പരിക്ക്
കൊയിലാണ്ടി പാർക്ക് റെസിഡൻസിയിൽ മദ്യപിച്ച സംഘം പോലീസിനു നേരെ അക്രമം നടത്തി. 3 പോലീസുകാർക്ക് പരിക്ക്. ഒരു എസ്ഐ ഉൾപ്പെടെ മൂന്നുപേർക്കാണ് പരിക്കേറ്റത്. ഇവരെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9.30 മണിയോടുകൂടിയാണ് സംഭവം. കൊല്ലം പിഷാരികാവ് ക്ഷേത്രത്തിനു സമീപമുള്ള യുവാക്കളുടെ സംഘമാണ് ബാറിൽ കുഴപ്പമുണ്ടാക്കിയതെന്നറിയുന്നു. ബാറിനകത്ത് മദ്യപിക്കാനെത്തിയ മറ്റൊരു സംഘവുമായി വാക്ക് തർക്കമുണ്ടാവുകയും അത് സംഘർഷത്തിലേക്ക് കടക്കുകയുമായിരുന്നു.

ബറിൽ നിന്ന് വിവരം കിട്ടയതിനെ തുടർന്ന് എസ്ഐ യുടെ നേതൃത്വത്തിസലുള്ള പോലീസ് സംഘം സ്ഥലത്തെത്തി സംസാരിക്കുന്നതിനിടെ ഇവർ പോലീസിനുനേരെ അക്രമം അഴിച്ചുവിടുകയായിരുന്നു. കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനെതിരെ കണ്ടാലറിയാവുന്ന പ്രതികൾക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണ ആരംഭിച്ചിട്ടുണ്ട്.

