മരളൂർ ക്ഷേത്ര ശ്രീകോവിലിൽ താഴികക്കുടം സ്ഥാപിച്ചു

കൊയിലാണ്ടി: മരളൂർ മഹാദേവ ക്ഷേത്രത്തിൽ അരക്കോടി രൂപ ചെലവിൽ ചെമ്പടിച്ച് നവീകരിച്ച ശ്രീകോവിലിൽ താഴികക്കുടം സ്ഥാപിക്കൽ ചടങ്ങ് നടന്നു. ഭക്തജനങ്ങൾ സ്വർണ്ണം, വെള്ളി, നവരനെല്ല്, നാണയം എന്നിവ താഴികക്കുടത്തിൽ നിറച്ച ശേഷം തളിപ്പറമ്പ് പി. കുമാരൻ, പി.വി. ഷൈജു എന്നിവരുടെ നേതൃത്വത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ സ്ഥാപിച്ചു..
.

.
പുനരുദ്ധാരണ കമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂർ, ട്രസ്റ്റി ബോർഡ് ചെയർമാൻ അട്ടാളി കൃഷ്ണൻ നായർ, കൺവീനർ കലേക്കാട്ട് രാജമണി, ക്ഷേമ സമിതി പ്രസിഡണ്ട് കെ.വി. ഗിരീഷ്, അശോക് കുമാർ കുന്നോത്ത്, എം.ടി. സജിത്ത്, രമേശൻ രനിതാലയം, കെ.എം. ഉല്ലാസ്, ഒ.ടി. രാജൻ, കെ രാമകൃഷ്ണൻ, കെ.ടി.ഗംഗാധരകുറുപ്പ്, രാഘവൻ പുതിയോട്ടിൽ, ഒ. ഗോപാലൻ നായർ, ബാലകൃഷ്ണൻ ചെറൂടി, സഗീഷ് ആനമoത്തിൽ എന്നിവർ പങ്കെടുത്തു.
.

.
ശ്രീകോവിൽ സമർപ്പണ ചടങ്ങ് സെപ്തംബർ 9ന് 11 മണിക്ക് ത്രന്തി തൃശൂർ കൊടകര അഴകത്ത് മന എ.ടി. മാധവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ. വാസു നിർവ്വഹിക്കും.
