KOYILANDY DIARY.COM

The Perfect News Portal

സി.എച്ച് അബ്ദുള്ളയുടെ നിര്യാണത്തിൽ അനുശോചന യോഗവും പ്രാർത്ഥന സദസും സംഘടിപ്പിച്ചു

കൊയിലാണ്ടി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ കോഴിക്കോട് ജില്ലാ രക്ഷാധികാരി സി.എച്ച് അബ്ദുള്ളയുടെ നിര്യാണത്തിൽ അനുശോചന യോഗവും പ്രാർത്ഥന സദസും സംഘടിപ്പിച്ചു. കൊയിലാണ്ടി ബദ്രിയ മദ്രസാ ഹാളിൽ അലി കൊയിലാണ്ടി മുഖ്യ പ്രഭാഷണം നടത്തി. ഒരു നേതാവ് ഉണ്ടാകുന്നത് ഗുണ നിലവാരമുള്ള ഒരുപാട് പേർ ചുറ്റും സേവന സന്നദ്ധരായി നിലയുറപ്പിക്കുന്നത് കൊണ്ടാണന്നും, അത്തരം ത്യാഗസന്നരായ സേവന സംഘത്തെ സൃഷ്ടിച്ചെടുത്ത വ്യക്തിത്വമാണ് സി.എച്ച് അബ്ദുള്ളയെന്നും ‘കൊയിലാണ്ടി പ്രദേശത്ത് രാഷ്ട്രീയ സാമൂഹിക – ജീവകാരുണ്യ രംഗത്തെ നിറസാന്നിദ്ധ്യമായിരുന്നു സി.എച്ച് അബ്ദുള്ളയെന്ന് പ്രാസംഗിർ അഭിപ്രായപ്പെട്ടു.

സിദ്ധീഖ് കൂട്ടുമുഖം, കൊയിലാണ്ടി മണ്ഡലം മുസ്ലിംലീഗ് പ്രസിഡണ്ട് വി. പി ഇബ്രാഹിം കുട്ടി, മുനിസിപ്പൽ കൗൺസിലർ അസീസ് മാസ്റ്റർ, കെ.കെ എ.എ. സെക്രട്ടറി സംസ്ഥാന സെക്രട്ടറി റസാഖ് മേലടി, അബ്ദുള്ള കരുവാഞ്ചേരി.   ബഷീർ മേലടി , തജ്ബീർ ഫർവാനിയ, ബഷീർ അമേത്ത്, ഹൈദ്രോസ് കുവൈത്ത്, സി.വി യൂസഫ്,  അസിസ് കെ.പി.,  പി.ഇ. ഹാഷിം തങ്ങൾ എന്നിവർ സംസാരിച്ചു.

കോഴിക്കോട് ജില്ലാ പ്രസിഡണ്ട് എം കെ മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷറഫുദീൻ എം സി. സ്വാഗതം പറഞ്ഞു.  ആ ർ വി  അബ്ദുൽ ഹമീദ്’ മൗലവി പ്രാർത്ഥനക്ക് നേതൃത്വം നൽകി. ‘ യു. എ ബക്കർ നന്ദി പറഞ്ഞു.

Advertisements
Share news