KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി പന്തലായനി സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി

കൊയിലാണ്ടി: കൊയിലാണ്ടി പന്തലായനി സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. അമ്പ്രമോളി താഴെ സത്യന്‍റെ മകന്‍ സനൂഷ് (38)നെയാണ് കാണാതായത്. മാർച്ച് 27ന് സുഹൃത്തുമൊന്നിച്ച് ജോലി ആവശ്യത്തിനായി ആന്ധ്രാ പ്രദേശ് ഓങ്കോള്ളിൽ പോയി തിരികെ അന്ന് തന്നെ രാത്രി നാട്ടിലേയ്ക്ക് വിവേക് എക്‌സ്പ്രസ്സ് ട്രെയിനില്‍ വരുന്നതായി ബന്ധുക്കളെ വിളിച്ച് അറിയിച്ചിരുന്നു. 

എന്നാല്‍ നാട്ടിൽ ഇതുവരെയും ഇയാള്‍ തിരിച്ചെത്തിയിട്ടില്ല.മറ്റ് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ താഴെ കൊടുത്ത നമ്പറില്‍ അറിയിക്കണമെന്ന് അറിയിച്ചിരിക്കുന്നു. 7560984624, 7025457898, 9061619088.

Share news
error: Content is protected !!