KOYILANDY DIARY.COM

The Perfect News Portal

ശ്രദ്ധ ആർട് ഗാലറിയുടെ നേതൃത്വത്തിൽ ആർട്ടിസ്റ്റ് നമ്പൂതിരി അനുസ്മരണം നടന്നു

കൊയിലാണ്ടി: ആർട്ടിസ്റ്റ് നമ്പൂതിരി അനുസ്മരണം സംഘടിപ്പിച്ചു. ശ്രദ്ധ ആർട് ഗാലറിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി എഴുത്തുകാരനായ കൽപ്പറ്റ നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു, കവിയും ചിത്രകാരനുമായ യു.കെ രാഘവൻ മാസ്റ്റർ എന്നിവർ നമ്പൂതിരി ചിത്രങ്ങളെപ്പറ്റിയും വായനയുടെ ലോകത്ത് നമ്പൂതിരിയുടെ രേഖാ ചിത്രങ്ങളുടെ സ്വാധീനത്തെപ്പറ്റിയും സംസാരിച്ചു.
കഥാപാത്രങ്ങൾക്ക് അതിഭാവുകത്വം നൽകി സാഹിത്യത്തെ സാധാരണ മനുഷ്യരോട് അടുപ്പിക്കുകയാണ് നമ്പൂതിരി വരയിലൂടെ മലയാളിക്ക് നൽകിയതെന്ന് അനുസ്മരണ ഭാഷണത്തിൽ അദ്ധേഹം പറഞ്ഞു. എൻ. വി. ബാലകൃഷ്ണൻ, ഷാജി കാവിൽ, റഹ്മാൻ കൊഴുക്കല്ലൂർ, കെ ശാന്ത, എൻ കെ മുരളി, ശിവാസ് നടേരി, സായി പ്രസാദ് ചിത്രകൂടം തുടങ്ങിയവർ സംസാരിച്ചു.
Share news