KOYILANDY DIARY.COM

The Perfect News Portal

ഗ്രേസ്‌മാർക്കിൽ മാറ്റം വരുത്തുന്നത്‌ പരിഗണനയിൽ; മന്ത്രി വി ശിവൻകുട്ടി

കുന്നംകുളം: കായിക വിദ്യാർത്ഥികൾക്ക്‌ കൊടുക്കുന്ന ഗ്രേസ്‌മാർക്കിൽ മാറ്റം വരുത്തുന്നത്‌ പരിഗണനയിലെന്ന്‌ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാന സ്‌കൂൾ കായികോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കായികോത്സവത്തിന് ആഥിത്യമരുളുന്ന കുന്നംകുളം ഗവ. വൊക്കേഷണൽ ഹയർ സെക്കന്‍ഡറി സ്‌കൂളിന് കായികോത്സവ ഓർമയ്ക്കായി പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 2.60 കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു. മന്ത്രി കെ രാജൻ അധ്യക്ഷനായി. 

ചടങ്ങിൽ ഒളിമ്പ്യൻ പി ആർ ശ്രീജേഷ്, ഒളിമ്പ്യൻ ലിജോ ഡേവിഡ് തൊട്ടാനം എന്നിവരെ ആദരിച്ചു. എംഎൽഎമാരായ എ സി മൊയ്തീൻ, എൻ കെ അക്ബർ, ഇ ടി ടൈസൺ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ്, നഗരസഭാ ചെയർപേഴ്സൺ സീതാ രവീന്ദ്രൻ, മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ഐ എം വിജയൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്‌ തുടങ്ങിയവർ പങ്കെടുത്തു.

 

Share news