KOYILANDY DIARY.COM

The Perfect News Portal

മുട്ടിൽ മരംമുറി കേസ്; അന്വേഷണ സംഘത്തിൽ നിന്ന് മാറ്റണമെന്ന് താനൂർ ഡി.വൈ.എസ്.പി ബെന്നി

മുട്ടിൽ മരംമുറി കേസ് അന്വേഷണ സംഘത്തിൽ നിന്ന് മാറ്റണമെന്ന് താനൂർ ഡി.വൈ.എസ്.പി. ബെന്നി. ആവശ്യമുന്നയിച്ച് ഡിജിപിക്ക് കത്ത് നൽകി. അനാവശ്യ വിവാദങ്ങളുണ്ടാക്കി കേസ് വഴിതിരിച്ചുവിടാനാണ് പ്രതികൾ ശ്രമിക്കുന്നതെന്നും ഈ സാഹചര്യത്തിൽ തുടരാനാവില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. കേസിൽ കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് കത്ത് നൽകിയിരിക്കുന്നത്.

മുട്ടിൽ മരമുറി കേസ് അന്വേഷണ സംഘത്തെ നയിക്കുന്നത് താനൂർ ഡി.വൈ.എസ്.പി ബെന്നിയാണ്. അഗസ്റ്റിൻ സഹോദരങ്ങളെ ഉൾപ്പെടെ അറസ്റ്റ് ചെയ്തതും ഇദ്ദേഹമായിരുന്നു. പ്രായപരിധി പരിശോധനയ്‌ക്കൊപ്പം മരങ്ങളുടെ ഡിഎൻഎ പരിശോധനയും പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനുള്ള നടപടി തുടങ്ങിയിരുന്നു. ഈ മാസം അവസാനത്തോടെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനൊരുങ്ങുന്നതിനിടെയാണ് തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ട് താനൂർ ഡിവൈഎസ്പി ഡിജിപിക്ക് കത്ത് നൽകിയത്.

 

അന്വേഷണ ഉദ്യോഗസ്ഥൻ എന്ന സ്ഥാനത്തത് നിന്ന് തന്നെ മാറ്റണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. അനാവശ്യ വിവാദങ്ങളുണ്ടാക്കി കേസ് വഴിതിരിച്ചുവിടാനാണ് പ്രതികൾ ശ്രമിക്കുന്നതെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ തുടരാനാകില്ലെന്നും കത്തിൽ പറയുന്നു. കത്ത് ഡിജിപിയുടെ പരിഗണനയിലാണ്. എന്ത് നടപടി സ്വീകരിക്കുമെന്നത്തിൽ വ്യക്തത വരേണ്ടതുണ്ട്.

Advertisements
Share news