KOYILANDY DIARY.COM

The Perfect News Portal

താമരശേരി ചുരത്തിൽ ചരക്കുലോറി കുടുങ്ങി ഗതാഗതം തടസ്സപ്പെട്ടു

താമരശേരി ചുരത്തിൽ ചരക്കുലോറി കുടുങ്ങി ഗതാഗതം തടസ്സപ്പെട്ടു. ചുരത്തിലെ എട്ടാംവളവിന് മുകൾഭാഗത്തായി മരവുമായി പോകുന്ന ലോറിയാണ് പെട്രോൾ തീർന്നതിനെ തുടർന്ന് നിന്നത്. ബുധൻ പുലർച്ചെ അഞ്ചിനാണ്‌ തൃശൂരിൽനിന്ന് ലോഡുമായി ബംഗളൂരുവിലേക്ക് പോകുന്ന ലോറി കുടുങ്ങിയത്.
അടിവാരത്തുനിന്ന്‌ ഡീസൽ എത്തിച്ച്  രാവിലെ എട്ടോടെയാണ് വാഹനം മാറ്റിയത്. അപ്പോഴേക്ക്‌ ചുരത്തിൽ രൂക്ഷമായ ഗതാഗതതടസ്സമാണുണ്ടായത്. ചെറിയ വാഹനങ്ങൾ ഒറ്റവരിയായി  കടന്നുപോയെങ്കിലും ദീർഘദൂര ബസ്സുകൾ ഉൾപ്പെടെ ചുരത്തിൽ മൂന്നുമണിക്കൂറിലേറെ കുടുങ്ങി. ലോറി മാറ്റിയശേഷം കാത്തിരുന്ന വാഹനങ്ങൾ തിക്കിത്തിരക്കിയതിനാൽ വീണ്ടും ഗതാഗതസ്തംഭനമുണ്ടായി. ഹൈവേ പൊലീസും നാട്ടുകാരും ചേർന്നാണ് ഗതാഗതം നിയന്ത്രിച്ചത്.

 

Share news