KOYILANDY DIARY.COM

The Perfect News Portal

തകർന്നടിഞ്ഞ് പുഞ്ചിരിമട്ടം; മനുഷ്യസാന്നിധ്യം കണ്ടെത്താനായില്ല

വയനാട് ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്ത് വൻ നാശം. ഇതുവരെ പ്രദേശത്ത് മനുഷ്യ സാന്നിധ്യം കണ്ടെത്താനായില്ല. തിരച്ചിലിനായി ഇവിടേക്ക് യന്ത്രങ്ങൾ എത്തിക്കാനായിട്ടില്ല. വലിയ പാറകളും ചെളിയും കൊണ്ട് പ്രദേശം നിറഞ്ഞിരിക്കുകയാണ്. മേഖലയിലുണ്ടായ കെട്ടിടങ്ങൾ പൂർണമായി തകർന്നു. സൈന്യത്തിന്റെ നേതൃത്വത്തിലാണ് ഇവിടെ തിരച്ചിൽ നടക്കുന്നത്.

പുഞ്ചിരിമട്ടം ടോപ്പിൽ തെരച്ചിൽ അവസാനിപ്പിച്ചു. മണ്ണിടിച്ചിലിനെ തുടർന്നാണ് നടപടി. അവിടേക്ക് പോകരുതെന്ന് നിർദേശം നൽകി. ഇവിടേക്ക് യന്ത്രങ്ങൾ എത്തിക്കാൻ വഴിയില്ലാത്തതിനാൽ രക്ഷാദൗത്യം ദുഷ്കരമാണ്. പുഞ്ചിരിമട്ടത്തേക്കുള്ള റോഡുകൾ പൂർണമായി തകർന്ന് ഒരു നീർത്താലാണ് ഇതുവഴി ഒഴുകുന്നത്. പുഴയിലേക്ക് രണ്ട് വശത്ത് നിന്നും മണ്ണിടിഞ്ഞുകൊണ്ടിരിക്കുന്നതുകൊണ്ട് തെരച്ചിൽ അവസാനിപ്പിച്ചിരിക്കുകയാണ്.

 

പുഞ്ചിരിമട്ടത്തിന്റെ മുകളിലേക്ക് ചെല്ലുംതോറും ദുരന്തത്തിന്റെ ഭീകരതയും കൂടുതലാണ്. ഇത്തരത്തിലൊരു ഗ്രാമം ഉണ്ടായിരുന്നു എന്ന് തോന്നാത്ത വിധമാണ് ദുരന്തം ഈ മേഖലയെ ബാധിച്ചിരിക്കുന്നത്. ആദ്യം ഉരുൾപൊട്ടൽ ഉണ്ടായപ്പോൾ ഇവിടെ നിന്ന് ആളുകളെ മാറ്റിപാർപ്പിച്ചിരുന്നു. എന്നാൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന കാര്യത്തിൽ സംശയം നിലനിൽക്കുന്നുണ്ട്.

Advertisements
Share news