KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ മരകൊമ്പ് പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു

കൊയിലാണ്ടി: മരകൊമ്പ്  പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാത്രി ഒരു മണിയോടുകൂടിയാണ് കൊയിലാണ്ടി സായ്  പെട്രോൾപമ്പിന് സമീപം ഉള്ള  മരത്തിൻറെ കൊമ്പ് പൊട്ടി ഹൈവേയിൽ വീണത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി മരക്കൊമ്പ് മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. സേന അംഗങ്ങളായ പി കെ ബാബു, ബിനീഷ്, ഇർഷാദ്, അനൂപ്, റഷീദ്, രാജീവ് എന്നിവർ പ്രവര്‍ത്തനത്തിൽ  നേതൃത്വം നൽകി.
Share news