KOYILANDY DIARY.COM

The Perfect News Portal

വടകരയിൽ സിപിഐ എം ജില്ലാ സമ്മേളനത്തിന് അനുബന്ധമായുള്ള പുസ്തകോത്സവത്തിന് തുടക്കമായി

വടകര: വടകരയിൽ 29, 30, 31 തീയതികളിൽ നടക്കുന്ന സിപിഐ എം ജില്ലാ സമ്മേളനത്തിന് അനുബന്ധമായുള്ള പുസ്തകോത്സവത്തിന് തുടക്കമായി. നഗരസഭ സാംസ്കാരിക ചത്വരത്തിൽ നടന്ന ചടങ്ങിൽ നോവലിസ്റ്റ് എം വി ജനാർദനൻ ഉദ്ഘാടനം ചെയ്തു. ഡോ. തോമസ് ആദ്യവിൽപ്പന ഏറ്റുവാങ്ങി. 31 വരെ നീണ്ടുനിൽക്കുന്ന പുസ്തകോത്സവം ലിങ്ക് റോഡിന് സമീപത്തായാണ് നടക്കുക. മനയത്ത് ചന്ദ്രൻ അധ്യക്ഷനായി. ടി രാധാകൃഷ്ണൻ, പി എസ് ബിന്ദുമോൾ, ടി സി രമേശൻ, എ വി സലിൽ എന്നിവർ സംസാരിച്ചു.

മേളയിൽ കേരളത്തിലെ പ്രമുഖ പ്രസാധകരുടെ പതിനായിരത്തിലേറെ പുസ്തകങ്ങൾ ലഭ്യമാണ്. എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി ഒമ്പത് വരെയാണ്‌ മേള. ആകർഷകമായ വിലക്കിഴിവും ഉണ്ട്. കഥ, കവിത, നോവൽ, രാഷ്ട്രീയം, ആത്മകഥ, ചരിത്രപുസ്തകങ്ങൾ, ബാലസാഹിത്യങ്ങൾ, നാടകങ്ങൾ, ലേഖനങ്ങൾ എന്നിവയും പ്രമുഖ എഴുത്തുകാരുടെ ഏറ്റവും പുതിയ പുസ്തകങ്ങളും ലഭിക്കും. നർത്തകി റിയ രമേഷ് അവതരിപ്പിച്ച പി ഭാസ്കരന്റെ തെരഞ്ഞെടുത്ത ചലച്ചിത്ര ഗാനങ്ങളുടെ ദൃശ്യാവിഷ്കാരവും ഉണ്ടായി.

 

Share news