KOYILANDY DIARY.COM

The Perfect News Portal

മോഷണകുറ്റം ആരോപിച്ച് ബാർ ജീവനക്കാരന് ക്രൂര മർദനം

കോട്ടയം: മോഷണകുറ്റം ആരോപിച്ച് ബാർ ജീവനക്കാരന് ക്രൂര മർദനം. കോട്ടയം കടുത്തുരുത്തിയിലെ സോഡിയാക് ബാറിലാണ് സംഭവം. മൂന്നാഴ്ച്ച മുമ്പ് നടന്ന മർദനത്തിന്റെ ദൃശ്യങ്ങൾ വെള്ളിയാഴ്ചയാണ് പുറത്തുവന്നത്. ബാറിന്റെ ജനറൽ മാനേജറും സംഘവും ചേർന്ന് യുവാവിനെ മർദിക്കുന്ന വീഡിയോ ആണ് പുറത്തായത്. മർദ്ദനമേറ്റ് അവശനായി വീണയാളെ മാനേജർ മുഖത്ത് തൊഴിക്കുന്നതും ശരീരത്തിൽ ചവിട്ടുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവത്തിൽ കടുത്തുരുത്തി പൊലീസ് അന്വേഷണം തുടങ്ങി.

 

Share news