കൊയിലാണ്ടിയിൽ സ്വകാര്യബസ്സ് ബൈക്കിൽ ഇടിച്ച് 55 വയസ്സുകാരൻ മരിച്ചു

കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് സമീപം സ്വകാര്യബസ്സ് ബൈക്കിൽ ഇടിച്ച് കുറുവങ്ങാട് സ്വദേശി മരിച്ചു. കുറുവങ്ങാട് വരകുന്ന് ഫാത്തിമാ ഹൌസിൽ റഷീദ് (55) ആണ് മരണപ്പെട്ടത്. രാത്രി 8:30 ഓടെയാണ് സംഭവം. കോഴിക്കോട് ഭാഗത്തുനിന്ന് വടകര ഭാഗത്തേക്ക് പോകുന്ന ബസ്സാണ് ഇടിച്ചത്. .

ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ റഷീദിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടം നടക്കുമ്പോൾ ഭാര്യ തൊട്ടടുത്ത കടയിൽ നിന്ന് മരുന്നു വാങ്ങുകയായിരുന്നു. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ബസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുമെന്ന് പോലീസ് അറിയിച്ചു.
