KOYILANDY DIARY.COM

The Perfect News Portal

വളര്‍ത്തുമീന്‍ ചത്ത വിഷമത്തില്‍ പതിമൂന്നുകാരന്‍ ജീവനൊടുക്കി

ചങ്ങരംകുളം: വളര്‍ത്തുമീന്‍ ചത്ത വിഷമത്തില്‍ 13 കാരന്‍ ജീവനൊടുക്കി. മലപ്പുറം ചങ്ങരംകുളം സ്വദേശി റോഷന്‍ ആണ് ആത്മഹത്യ ചെയ്‌തത്. കളത്തിൽ രവീന്ദ്രന്റെ മകനാണ്‌. അക്വേറിയത്തിൽ വളർത്തിയിരുന്ന മീൻ കഴിഞ്ഞ ദിവസം ചത്തിരുന്നു. ഇതിന്റെ മനോവിഷമിത്തിലായിരുന്നു റോഷൻ എന്ന് ബന്ധുക്കൾ പറഞ്ഞു.

വെള്ളിയാഴ്ച കാലത്ത് പ്രാവിന് തീറ്റ കൊടുക്കാൻ വീടിന്റെ ടെറസിൽ പോയ റോഷനെ എട്ടര ആയിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാർ പോയി നോക്കിയപ്പോഴാണ് മുകളിലെ ഷെഡിൽ ഇരുമ്പ് പൈപ്പിൽ പ്ലാസ്റ്റിക് കയറുപയോഗിച്ച് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൂക്കുതല ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്.

 

Share news