“ചിത്രമേളം 2016” സംഘടിപ്പിച്ചു

കൊയിലാണ്ടി> കൊയിലാണ്ടി നഗരസഭയുടേയും, കോതമംഗലം ജി.എല്‍.പി സ്ക്കൂളിന്റേയും ആഭിമുഖ്യത്തില്‍ “ചിത്രമേളം 2016” സംഘടിപ്പിച്ചു. ബംഗാളി ചിത്രകാരി കബിത മുഖോപാദ്യായ ഉദ്ഘാടനം ചെയ്തു. കെ.ഷിജുമാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ഇരുപത്തിമൂന്നു വിദ്യാലയങ്ങളിലെ തെരെഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു. ചിത്രരചന മത്സരവും ചിത്രരചനയുമായി ബന്ധപ്പെട്ട ക്ലാസുകളും നടന്നു. യു.കെ രാഘവന്, എം.ജി ബല്‍രാജ്, എ.കെ സുരേഷ് ബാബു, കെ.വി സുനിത, കെ.കെ മല്ലിക തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.
