യു.ഡി.ഫ് വെന്റിലേറ്ററില്‍ ; ഉഴവൂര്‍ വിജയന്‍
കൊയിലാണ്ടി> ഇടതുമുന്നണിയുടെ ദാനമാണ് യു.ഡി.എഫ് സര്‍ക്കാറെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍. ഉണര്‍ത്തുയാത്ര സംസ്ഥാന ജാഥയ്ക്ക് കൊയിലാണ്ടി പുതിയ ബസ്റ്റാന്റ് പരിസരത്ത് നടന്ന സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയില്‍ സി ജയരാജന്‍ അദ്ധ്യക്ഷത വഹിച്ചു. അഴിമതിയില്‍ മുങ്ങിയ യു.ഡി.എഫ് സര്‍ക്കാര്‍ ഇപ്പോള്‍ വെന്റിലേറ്ററിലാണ്. അടുത്ത തെരെഞ്ഞടുപ്പില്‍ ഇടതുമുന്നണിക്ക് നൂറിലേറെ സീറ്റുകള്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ.ദാസന്‍ എം.എല്‍.എ, ആലിസ് മാത്യു, എ. ആനന്ദക്കുട്ടന്‍, എം. ആലിക്കോയ, ഇ.കെ അജിത്ത്, കെ.ടി.എം കോയ എന്നിവര്‍ സംസാരിച്ചു.
