KOYILANDY DIARY.COM

The Perfect News Portal

ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന് കൊടിയേറി

കോഴിക്കോട് : ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന് കൊടിയേറി. ശ്രീകണ്ഠേശ്വര ക്ഷേത്ര ഭജന സമിതിയുടെ ഓംകാരവും ഭജനയും ചെണ്ടമേളത്തോടെയുമാണ് കൊടിയേറ്റച്ചടങ്ങുകൾ നടന്നത്. എട്ടു ദിവസത്തെ ശിവരാത്രി മഹോത്സവത്തിനാണ് വ്യാഴാഴ്ച തുടക്കമായത്. തന്ത്രി പറവൂർ രാകേഷ് തന്ത്രിയും മേൽശാന്തി കെ.വി. ഷിബുശാന്തിയും കൊടിയേറ്റച്ചടങ്ങുകൾക്കും താന്ത്രിക കർമങ്ങൾക്കും കാർമികത്വം വഹിച്ചു.

ഉത്സവനാളുകളിൽ വിശേഷാൽപൂജകളും എല്ലാ ദിവസവും രാവിലെയും വൈകീട്ടും രാത്രിയും ദേവരഥത്തിൽ എഴുന്നള്ളത്തും ഉണ്ടാകും. കൊടിയേറ്റച്ചടങ്ങുകൾക്ക് ക്ഷേത്രയോഗം പ്രസിഡന്റ് പി.വി. ചന്ദ്രൻ, വൈസ് പ്രസിഡന്റ് പി. സുന്ദർദാസ്, ജനറൽ സെക്രട്ടറി ഇ. സുരേഷ്ബാബു, ട്രഷറർ കെ.വി. അരുൺ എന്നിവർ നേതൃത്വം നൽകി.

ഭക്തജനങ്ങൾക്ക് ദർശനത്തിനും പൂജാവഴിപാടുകൾക്കും സൗകര്യമുണ്ടായിരിക്കും. എന്നാൽ കോവിഡ് മാനദണ്ഡമനുസരിച്ച് മാസ്ക് ധരിച്ചും സുരക്ഷിത അകലം പാലിച്ചും മാത്രമേ ഭക്തജനങ്ങൾ ക്ഷേത്രത്തിൽ പ്രവേശിക്കാൻ പാടുള്ളൂവെന്ന് ക്ഷേത്രയോഗം പ്രസിഡന്റ് പി.വി. ചന്ദ്രൻ അറിയിച്ചു. 11-ന് മഹാശിവരാത്രിയോടെ ഉത്സവം സമാപിക്കും.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *