എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍
തിരുവനന്തപുരം: തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനിയറിംഗിലെ വിദ്യാര്‍ത്ഥിയെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം മൂഴിക്കുളങ്ങര ഓണം തുരുത്തില് ചന്ദ്രപുര വീട്ടില്‍ ഡേവിഡ് ജോര്‍ജിനെയാണ് (21) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സിവില്‍ എഞ്ചിനിയറിംഗ് ആറാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയാണ്. ഉച്ചയ്ക്ക് 12.30ഓടെയാണ് ക്ലാസില്‍ നിന്ന് നേരത്തെ ഇറങ്ങിയ ഡേവിഡിനെ റൂമില്‍ സുഹൃത്തുക്കള്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
