വെങ്ങളം-പൂളാടിക്കുന്ന് ബൈപ്പാസ് ഉദ്ഘാടനം ഇന്ന്
കോഴിക്കോട്: നിര്‍മാണം പൂര്‍ത്തിയായ കോഴിക്കോട് ബൈപ്പാസിന്റെ അവസാന റീച്ചായ വെങ്ങളം-പൂളാടിക്കുന്ന് ഭാഗം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് നാടിന് സമര്‍പ്പിക്കും. ഉദ്ഘാടന സമ്മാനമായി വെങ്ങളം-പൂളാടിക്കുന്ന് ബൈപ്പാസ് റോഡിലൂടെ കെ.എസ്.ആര്‍. ടി.സി. പ്രത്യേക സര്‍വീസും ഏര്‍പ്പെടുത്തി.
എം.കെ. രാഘവന്‍ എം. പി ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സമര്‍പ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ബസ് സര്‍വീസ്. കൊയിലാണ്ടിയില്‍ നിന്ന് വെങ്ങളം, മലാപ്പറമ്പ്, സിവില്‍ സ്റ്റേഷന്‍ കോഴിക്കോട് റൂട്ടിലും, കൊയിലാണ്ടിയില്‍ നിന്ന് വെങ്ങളം, മലാപ്പറമ്പ്, തൊണ്ടയാട്, മെഡിക്കല്‍ കോളേജ് റൂട്ടിലും, കൊയിലാണ്ടിയില്‍ നിന്ന് വെങ്ങളം, മലാപ്പറമ്പ്, രാമനാട്ടുകര വഴി യൂണിവേഴ്‌സിറ്റി റൂട്ടിലുമാണ് ബസ് സര്‍വീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

