KOYILANDY DIARY.COM

The Perfect News Portal

വർച്വൽ ആർട്ട് ഗാലറിയിൽ ആർട്ടിസ്റ്റ് റവീസിൻ്റെ ”റിയലിസം” സോളോ പെയിൻ്റിംഗ് എക്സിബിഷൻ

സൗത്ത് ഇന്ത്യൻ ഫിലിം ഇൻ്റസ്ട്രിയിൽ ആർട് ഡയറക്റ്ററായി പ്രവർത്തിക്കുന്ന ആർടിസ്റ്റ് റവീസിൻ്റെ ‘റിയലിസം’ സോളോ പെയിൻ്റിംഗ് എക്സിബിഷൻ വർച്വൽ ആർട് ഗാലറിയിൽ പുതുവർഷദിനത്തിൽ നടക്കുകയാണ്. ആർടിസ്റ്റ് ഡോ. ലാൽ രഞ്ജിത്ത്  ക്യുറേറ്റ് ചെയ്യുന്ന അഞ്ചാമത്തെ ചിത്രപ്രദർശനമാണ് റിയലിസം. പലതും ഫേസ് ബുക്കിലും യുടൂബിലുമൊക്കെയായി ഒരുപാട് ഓൺലൈൻ ചിത്രപ്രദർശനങ്ങൾ നടക്കാറുണ്ട്. ഇതിനിടയിൽ എന്താണ് വർച്വൽ ഗാലറി പ്രദർശനങ്ങളുടെ പ്രസക്തി?.

  • പ്രദർശനങ്ങൾ  ഓപ്പൺ ലിങ്ക് വഴി രൂപീകരിക്കന്ന വാട്സ് അപ്പ് ഗ്രൂപ്പിലാണ്.
  • ആർക്കും കടന്നു വരാൻ അവസരം ഇതുവഴി ലഭിക്കും.
  • മൂന്നു മണിക്കൂർ മുഴുവൻ സമയവും ക്യുറേറ്ററും ചിത്രകാരനും ഗാലറിയിൽ ഉണ്ടാവും.
  • ചിത്രകാരനുമായി തത്സമയം ആശയ വിനിമയം നടത്താം. ചിത്രങ്ങൾ സ്വന്തമാക്കാം. വിമർശിക്കാം, ആസ്വദിക്കാം .. സംശയങ്ങൾ ചോദിക്കാം..
  • സാധാരണ ഗാലറിയിലേത് പോലെ റിവ്യൂ ബുക്കിൽ അഭിപ്രായങ്ങൾ എഴുതിയിടാം.
  • തത്സമയം കാണാൻ പറ്റാത്തവർക്ക് മൂന്ന്  ദിവസം അത് കാണാൻ അവസരം ഉണ്ടാകും.
  • കാഴ്ച്ചക്കാരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കേൾക്കാനും പ്രതികരിക്കാനുമുള്ള അവസരം.
  • പ്രദർശന ശേഷം ഗ്രൂപ്പിൽ നിന്നും വിട്ടു പോവാം. താൽപര്യമുള്ളവർക്ക് റിസർവ് ഗ്രൂപ്പിൽ തുടരാം. 
  • സാധാരണ ആർട് ഗാലറികളിൽ കാഴ്ചക്കാരന് ലഭിക്കുന്ന അനുഭവം ഇത് വഴി പരമാവധി ഓൺലൈൻ പ്ലാറ്റ്ഫോമിൽ നൽകാൻ കഴിയുന്നു. ‘റിയലിസം’ ആർട് സല്യൂട്ട് വർച്വൽ ഗാലറിൽ നടത്തുന്ന അഞ്ചാമത്തെ പ്രദർശനമാണ് ഇത്. സൗത്ത് ഇന്ത്യൻ സിനിമാരംഗത്തെ അറിയപ്പെടുന്ന ആർട് ഡയറക്റ്ററാണ് ആർടിസ്റ്റ് റവീസ്. ഉദ്ഘാടകനായി എത്തുന്നത്‌ സംവിധായകൻ സിദ്ദിഖ് ആണ്.
Share news

Leave a Reply

Your email address will not be published. Required fields are marked *