എന്നെ ദ്രോഹിച്ചതിന് ദൈവം നല്‍കിയ ശിക്ഷ:ഫിറോസ് കുന്നും പറമ്പി ല്‍
തലസ്ഥാനത്ത് ലക്ഷങ്ങളുടെ കളളനോട്ടുമായി ചാരിറ്റി പ്രവര്‍ത്തകന്‍ ആഷിഖ് തോന്നയ്ക്കല്‍ പിടിയിലായതില്‍ പ്രതികരണവുമായി പൊതുപ്രവര്‍ത്തകന്‍ ഫിറോസ് കുന്നും പറമ്പി ല്‍. തന്നെ ദ്രോഹിച്ചതിന് ദൈവം നല്‍കിയ ശിക്ഷയാണ് ആഷിഖിൻ്റെ അറസ്റ്റെന്നാണ് ഫിറോസ് തൻ്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. താനും തന്നെപ്പോലുള്ള തന്റെകൂടെ ചേര്‍ന്ന് നില്‍ക്കുന്ന കുറെ ചാരിറ്റിക്കാരും എന്നെ ദ്രോഹിച്ചതിന് കണക്കില്ല . ഇന്നും നിൻ്റെ സുഹൃത്തുക്കള്‍ അത് തുടരുന്നുണ്ട്. ഇവന്‍ മാത്രമല്ല ഇതിൻ്റെ അടിവേര് മാന്തിയാല്‍ ചില നന്മയുടെ വെള്ളരിപ്രാവുകളും കുടുങ്ങുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്.
പൊലീസിലെ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തില്‍ ഇന്നലെയാണ് മംഗലപുരം തോന്നയ്ക്കല്‍ കേന്ദ്രീകരിച്ച് ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന ആഷിഖ് തോന്നയ്ക്കല്‍ (35) പിടിയിലായത്. ലക്ഷങ്ങളുടെ കളളനോട്ടാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്ത്. ഒപ്പം നോട്ടടിക്കാനുളള യന്ത്രങ്ങളും ഇയാളുടെ വാടകവീട്ടില്‍ നിന്ന് പിടിച്ചെടുത്തിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

എന്നെ ദ്രോഹിച്ചതിന് ദൈവം നല്‍കിയ ശിക്ഷ
താനും തന്നെപ്പോലുള്ള തന്റെകൂടെ ചേര്‍ന്ന് നില്‍ക്കുന്ന കുറെ ചാരിറ്റിക്കാരും എന്നെ ദ്റോഹിച്ചതിന് കണക്കില്ല ഇന്നും നിന്റെ സുഹൃത്തുക്കള്‍ അത് തുടരുന്നുണ്ട്. എല്ലാം തെറ്റായിപ്പോയി, എന്നെ കൊണ്ട് മറ്റുള്ളവര്‍ കളിപ്പിച്ചതാണെന്നു നീ പറഞ്ഞപ്പോഴും എന്റെ മനസ്സിലെ മുറിവും എന്റെ കണ്ണീരും ദൈവം കണ്ടു.നിന്റെ ദ്രോ ഹം കാരണമാണ് നാന്‍ ഒരിക്കല്‍ ചാരിറ്റിപോലുംനിര്ത്തിയത് ,ഇവന്‍ മാത്രമല്ല ഇതിന്റെ അടിവേര് മാന്തിയാല്‍ ചില നന്മയുടെ വെള്ളരിപ്രാവുകളും കുടുങ്ങും.ഇതൊരു പരീക്ഷണമാണ് എല്ലാം കഴിഞ്ഞു തിരിച്ചു വരുമ്ബോ നന്മയുള്ള യഥാര്‍ത്ഥ മനുഷ്യനായി ജീവിക്കു.ചാരിറ്റി എന്നത് ആരെയെങ്കിലും കാണിക്കാനുള്ള ഒരുവാക്കല്ല പണമുണ്ടാക്കാനുള്ള മാര്‍ഗവുമല്ല വേദനിക്കുന്ന വിഷമിക്കുന്ന നമ്മുടെ സഹോദരങ്ങള്‍ക്കുവേണ്ടി ത്യജിക്കാനുള്ള മനസ്സും ശരീരവും വേണം അവന് വേദനിക്കുമ്ബോ നമ്മുടെ കണ്ണിന്നു കണ്ണുനീര്‍ വരണം അതിനൊന്നും കഴിയില്ലെങ്ങില്‍ അത് ചെയ്യുന്നോരെ ദ്രോഹിക്കാതെയെങ്കിലും ഇരിക്കണം
ഇതൊരു ശിക്ഷ തന്നെയാണ് നീ മൂലം കഷ്ടപ്പെട്ട ഒരുപാട് പാവങ്ങളുടെ ശാപത്തിന്റെ ശിക്ഷ.

