കുട്ടികളെ ക്രൂരമായി മര്‍ദിച്ച പിതാവ് അറസ്റ്റില്‍
തിരുവനന്തപുരം: കുട്ടികളെ ക്രൂരമായി മര്‍ദിച്ച പിതാവ് അറസ്റ്റില്‍. ആറ്റിങ്ങല്‍ സ്വദേശി സുനില്‍ കുമാറാണ് അറസ്റ്റിലായത്. മര്‍ദന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതോടെയാണ് പോലീസ് അന്വേഷണം തുടങ്ങിയത്.
കേരളാ പോലിസ് തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ ഇതിന്റെ വിശദാംശങ്ങള്‍ അറിയുന്നവര്‍ അറിയിക്കണമെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. കാണാതായ എന്തോ സാധനം കുട്ടികള്‍ എടുത്തുവെന്ന് ആരോപിച്ചാണ് മര്‍ദനം.

