KOYILANDY DIARY

The Perfect News Portal

ഐഎസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 300 പേര്‍ കൊല്ലപെട്ടതായി റിപ്പോര്‍ട്ട്

ഡമാസ്ക്കസ് >  ഐഎസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ സിറിയയുടെ കിഴക്കന്‍ മേഖലയില്‍  സ്ത്രീകളും കുട്ടികളുമടക്കം 300 പേര്‍ കൊല്ലപെട്ടതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ അനുകൂല മേഖലായായ ഡയര്‍ അല്‍ സൂറിലാണ് ഐഎസ് അക്രമണം നടത്തിയത്. സൈനികര്‍ ഉള്‍പ്പെടെ 90 ലധികം പേര്‍ കൊല്ലപെട്ടതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ബോംബ് സ്ഫോടനത്തിലൂടെയും ചാവേറാക്രമണത്തിലൂടെയുമാണ് ഐഎസ് അക്രമണം നടത്തിയതെന്നാണ് സൂചന.

സിറിയല്‍ സൈന്യവുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഐഎസ് ഭീകരരുടെ കൂട്ടകൊല. സംഭവം സിറിയയിലെ മനുഷ്യാവകാശ സംഘടനകള്‍ സ്ഥിരീകരിച്ചു. ചാവേര്‍ ആക്രമണത്തിലൂടെ സൈന്യത്തെ പിന്തിരിപ്പിച്ച ശേഷം നഗരത്തില്‍ കടന്ന ഭീകരര്‍ നാറൂലധികം സ്ത്രീകളും കുട്ടികളുമടങ്ങിയവരെ ബന്ദികളാക്കിയിട്ടുമുണ്ട്. ടാങ്കുകളടക്കം സൈന്യത്തിന്റെ ആയുധശേഖരം പിടിച്ചെടുത്തയും ഐഎസ് ഭീകരര്‍ അവകാശപെട്ടിട്ടുണ്ട്.