ജില്ലാ പഞ്ചായത്തുകളില്‍ എല്‍.ഡി.എഫ് മുന്നേറ്റം
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൻ്റെ ഫലം പുറത്ത് വരുമ്പോള്‍ ജില്ലാ പഞ്ചായത്തുകളില്‍ എല്‍.ഡി.എഫിൻ്റെ വ്യക്തമായ മുന്നേറ്റം. 10 ജില്ലാ പഞ്ചായത്തുകളിലാണ് എല്‍.ഡി.എഫ് മുന്നേറ്റം. നാലിടത്താണ് യു.ഡി.എഫ് മുന്നേറുന്നത്.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, വയനാട്, പാലക്കാട്, കണ്ണൂര്‍, പത്തനംതിട്ട എന്നീ ജില്ലാ പഞ്ചായത്തുകളില്‍ എല്‍.ഡി.എഫാണ് മുന്നേറുന്നത്. മലപ്പുറം, കാസര്‍കോഡ്, ഇടുക്കി, എറണാകുളം ജില്ലാ പഞ്ചായത്തുകളില്‍ യു.ഡി.എഫാണ് മുന്നേറുന്നത്.

ജോസ്.കെ മാണിയുടെ മുന്നണി മാറ്റത്തിലൂടെ ശ്രദ്ധേയമായ കോട്ടയം ജില്ലാ പഞ്ചായത്തില്‍ വോെട്ടണ്ണലിെന്റ തുടക്കം മുതല്‍ എല്‍.ഡി.എഫാണ് മുന്നേറുന്നത്.

