KOYILANDY DIARY.COM

The Perfect News Portal

പെട്രോൾ പമ്പ് തൊഴിലാളികളുടെ മിനിമം വേതനം നടപ്പിലാക്കണം: സി.ഐ.ടി.യു.

കൊയിലാണ്ടി: പെട്രോൾ പമ്പുകളിൽ തൊഴിലാളികളുടെ മിനിമം വേദനം പുതുക്കി നിശ്ചയിച്ച് നടപ്പിലാക്കണമെന്ന് ബസ് & എഞ്ചിനീയറിങ്ങ് വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു ജില്ലാ കമ്മറ്റി  ആവശ്യപ്പെട്ടു. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം മിനിമം വേദനം പുതുക്കി നിശ്ചയിരുന്നു. എന്നാൽ ഇത് ചില പെട്രോൾ പമ്പുകളിൽ നടപ്പിലാക്കാത്തതിനെ തുടർന്ന് ജീവനക്കാർ  ജില്ല ബസ് ആൻ്റ് എഞ്ചിനിയറിംഗ് വർക്കേഴ്സ് യൂണിയൻ സി.ഐ.ടി യു. നേതൃത്വത്തിൽ പ്രക്ഷോഭമാരംഭിച്ച വേളയിലാണ്കോവിഡ് l9- വ്യാപനത്തിൻ്റെ ഭാഗമായ് ലേക് ഡൗൺപ്രഖ്യാപിച്ചത്.

കോവിഡിന്റെ പ്രതികൂലമായ സാഹചര്യം പലയിടത്തും പെട്രോൾപമ്പുകളുടെ നിലവിലുള്ള ജോലി സ്വഭാവത്തിൽ മാറ്റംവരുത്തി. ജീവനക്കാരുടെ എണ്ണം കുറച്ചും പന്ത്രണ്ടും അതിൽ കൂടുതൽ മണിക്കൂറും സമയം ജോലി ചെയ്യിക്കുകയും  നിലവിൽ കൊടുത്ത വേതനത്തിൽ കുറവ് വരുത്തുകയും ചെയ്യുന്ന തൊഴിലാളി ദ്രോഹ  നിലപാടാണ് കോവിഡിന്റെ മറവിൽ മിക്കയിടത്തും പെട്രോൾപമ്പ് ഉടമകൾ സ്വീകരിച്ചത്. ദീഘകാലം ജോലി ചെയ്തുവരുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ലോക് സൗൺ കാലത്ത്ഒരു സഹായവും ചെയ്യാത്ത പല പമ്പ് ഉടമകളും ഈ രംഗത്തുണ്ട്. പെട്രോൾ പമ്പ് മേഖലയിലെ തൊഴിലാളികൾക്ക് ക്ഷേമനിധി പോലുള്ള സാമൂഹ്യ സുരക്ഷ പദ്ധതികൾ ഇല്ലാത്തതിന്റെ ഭാഗമായി സർക്കാറിൻ്റെ ഭാഗത്തു നിന്നും ഒരുസാമ്പത്തിക സഹായവും ലഭിച്ചില്ല.
ലോക് ഡൗൺ ഇളവ് വരുത്തിയതിന് ശേഷം ജില്ലയിലെ എല്ലാ പമ്പുകളും ഇന്ന്  സാധാരണ രീതിയിൽ പ്രവർത്തിക്കുന്നുണ്ട് എന്നാൽ  ജീവനക്കാരുടെ എണ്ണം കുറച്ചും. വേതനം വെട്ടിക്കുറച്ചും ജോലി ചെയ്യിക്കുന്നത് തുടരുകയാണ്. ഇത്തരം പ്രവണതകൾ അവസാനിപ്പിക്കണമെന്നും സർക്കാർ പ്രഖ്യാപിച്ച മിനിമം വേതനം നടപ്പിലാക്കണമെന്നും ജില്ലാ ബസ് അൻ്റ് എഞ്ചിനിയറിംഗ് വർക്കേഴ്സ് യൂണിയൻ സി .ഐ.ടി.യു. ജില്ലാ ഭാരവാഹി യോഗം പമ്പ് ഉടമകളോടാവശ്യപ്പെട്ടു. 
ജില്ലാ പ്രസിഡണ്ട് എം. ബിജുലാൽ അദ്ധ്യക്ഷനായി. സെക്രട്ടറി പി.പി. കുഞ്ഞൻ, പെട്രോൾ പമ്പ് വർക്കേഴ്സ് ജില്ല സബ് കമ്മറ്റി സെക്രട്ടറി ബിജു കൊയിലാണ്ടി, പ്രസിഡണ്ട് സി. മുരളി, കെ. അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *