KOYILANDY DIARY.COM

The Perfect News Portal

ജയിലധികൃതരും ബിജു രാധാ കൃഷ്ണനും നാല്‍പ്പത്തി മൂന്നു തവണ കൂടിക്കാഴ്ച നടത്തിയെന്ന് വിവരാവകാശ രേഖ

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി ബിജു രാധാകൃഷ്ണനും പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ഉദ്യോഗസ്ഥരും തമ്മില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 43 തവണ കൂടിക്കാഴ്ച നടത്തിയതായി വിവരാവകാശരേഖ. ഇതില്‍ എട്ട് തവണ കൂടിക്കാഴ്ച നടന്നത് രാത്രികാലങ്ങളിലാണ്. അടിയന്തര സാഹചര്യങ്ങളിലല്ലാതെ തടവുകാരെ രാത്രികാലങ്ങളില്‍ പുറത്തിക്കരുതെന്ന ജയില്‍ ചട്ടം ലംഘിച്ചാണ് കൂടിക്കാഴ്ചകള്‍ നടന്നത്. സോളാര്‍ കമ്മീഷന് മുന്നില്‍ ഹാജരാക്കുന്നതിന് മുന്‍പുള്ള ദിവസങ്ങളിലും ജയില്‍ ഉദ്യോഗസ്ഥര്‍ ബിജുവുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. അതേസമയം ബിജു രാധാകൃഷ്ണനുമായി 14 തവണ കൂടിക്കാഴ്ച നടത്തിയ മധുരാജ്‌എന്ന് വ്യക്തി മേല്‍വിലാസം പോലും നല്‍കാതെയാണ് ബിജുവുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്.

 

Share news