കൊയിലാണ്ടിയിൽ (ഇന്ന് 14) രണ്ട് പേർക്ക് കൂടി ഇന്ന് കോവിഡ് പോസിറ്റീവ്: ഇതോടെ 14 എന്ന ഉയർന്ന പ്രതിദിന കോവിഡ് നമ്പറിൽ

കൊയിലാണ്ടി: ഇന്ന് ഉച്ചക്ക് രണ്ട് പേർക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ 14 എന്ന ഉയർന്ന പ്രതിദിന കോവിഡ് നമ്പറിലേക്ക് കൊയിലാണ്ടി മാറിയിരിക്കുകയാണ്. ഏറ്റവും ഒടുവിലായി നഗരസഭ പന്തലായനി 15-ാം വാർഡിലെ നെല്ലിക്കോട്ട് കുന്നിൽ ഒരാൾക്കും, ഇന്ന് രാവിലെ 7 പേർ റിപ്പോർട്ട് ചെയ്ത കൊയിലാണ്ടി ബീച്ച് റോഡിൽ 39-ാം വാർഡിൽ ഒരാൾക്കുകൂടി കോവിഡ് സ്ഥിരീകരിച്ചരിക്കുകയാണ്. രാവിലെ റിപ്പോർട്ട് ചെയ്ത ഒരു കുടുംബത്തിലെ 7 പേരോടൊപ്പം ഇപ്പോൾ ഒരാൾക്കുകൂടിയാണ് കോവിഡ് സ്ഥിരീകരിച്ചത്. 41 -ാം വാർഡിൽ ഒരു കുടുംബത്തിലെ 5 പേർക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.
ഇതോടെ ഇന്ന് കൊയിലാണ്ടി നഗരസഭയിൽ 14 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. താലൂക്കാശുപത്രിയിൽ 12-ാം തിയ്യതി നടത്തിയ പി.സി.ആർ. ടെസ്റ്റിലാണ് 39-ാം വാർഡിൽ രാവിലെ 7 പേർക്കും അതേ കുടുംബത്തിലെ മറ്റൊരാൾക്കും ഇന്ന് പോസിറ്റീവ് റിപ്പോർട്ട് ചെയതത്. നഗരസഭ 15-ാം വാർഡ് പന്തലായനി നെല്ലിക്കോട്ട് കുന്നിൽ താമസിക്കുന്നയാൾ കഴിഞ്ഞ ആഴ്ച മുത്താമ്പിയിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച ആളുമായി പ്രൈമറി കോണ്ടാക്ടിൽ ഏർപ്പെട്ടതിൻ്റെ ഭാഗമായി വീട്ടിൽ കോറൻ്റൈനിൽ കഴിയുകയായിരുന്നു. ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശ പ്രകാരം ഇന്നലെ കൊയിലാണ്ടി ബീച്ച് റോഡിലെ മൈക്രോ ലാബിൽ നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.

കൊയിലാണ്ടിയിൽ നിന്ന് വീട്ടിലേക്കുള്ള യാത്രാ മദ്ധ്യേ 12 മണി്ക്കും 1 മണിക്കും ഇടയിൽ ഇയാൾ കൊയിലാണ്ടി പച്ചക്കറി മാർക്കറ്റിൽ നിന്ന് പച്ചക്കറി വാങ്ങിയ ശേഷം ഓട്ടോറിക്ഷയിൽ വീട്ടിലെത്തുകയായിരുന്നു. പന്തലായനി 15-ാം വാർഡ് ആർ.ആർ.ടിയും നഗരസഭ ആരോഗ്യ വിഭാഗവും സമ്പർക്ക പട്ടിക തയ്യാറാക്കാനുള്ള ശ്രമം ഇതിനകം. ആരംഭിച്ചുകഴിഞ്ഞു.

