വീട് അക്രമച്ച സംഭവത്തിൽ പ്രതിഷേധിച്ചു

അരിക്കുളം : കാരയാട് തിരുമംഗലത്ത് മീത്തൽ രാമകൃഷ്ണൻ്റെ വീട് അക്രമച്ച സംഭവത്തിൽ ഭാരതീയ ജനതാ പാർട്ടി അരിക്കുളം പഞ്ചായത്ത് കമ്മറ്റി പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെയാണ് വീടിന് നേരെ കല്ലേറുണ്ടായത്. അക്രമത്തിൽ ജനൽ ചില്ലുകൾ തകർന്നു. പ്രദേശത്ത് സാമുദായിക ഐക്യം തകർക്കുന്നതിനും സംഘർഷം സൃഷ്ടിക്കുന്നതിനുമുള്ള ആസൂത്രിത ശ്രമത്തിൻ്റെ ഭാഗമാണ് വീട് അക്രമണം എന്ന് പരക്കെ ആക്ഷേപമുണ്ട്.
സജീവ രാഷ്ട്രീയ പ്രവർത്തകനല്ലാത്ത രാമകൃഷ്ണൻ്റെ വീടിന് നേരെയുള്ള ആക്രമണം കൃത്യമായ ഗൂഡാലോചനയുടെ ഭാഗമാണെന്ന് പ്രദേശവാസികൾ സംശയം ഉന്നയിച്ചു. സംഭവത്തിൽ പോലീസിൻ്റെയും ഉന്നത ഉദ്യോഗസ്ഥരുടെയും ശക്തമായ ഇടപെടൽ വേണമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും, പ്രദേശത്ത് രാത്രി പോലീസ് പട്രോളിംങ്ങ് വേണമെന്നും ബിജെപി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് രാധാകൃഷ്ണൻ എടവന, പ്രസാദ് ഇടപ്പള്ളി, എം.കെ. രൂപേഷ് , പൊന്നൻ ചാലിൽ ഗോപി, ശിവദാസൻ തുടങ്ങിയവർ അക്രമിക്കപ്പെട്ട വീട് സന്ദർശിച്ചു.
