KOYILANDY DIARY.COM

The Perfect News Portal

ഹാരിസിന്റെ ഖബറടക്കം ഇന്ന് കൊയിലാണ്ടിയില്‍

കൊയിലാണ്ടി> പ്രമുഖ ഹുക്ക കയറ്റുമതി സ്ഥാപനമായ മുഹമ്മദ് ഇബ്രാഹിം എക്‌സ്‌പോര്‍ട്ട് കമ്പനി മാനേജിംഗ് പാര്‍ട്ട്ണറും കൊയിലാണ്ടി ടൗണിലെ വ്യാപാരിയുമായ തണലില്‍ കെ.എം. ഹാരിസിന്റെ ഖബറടക്കം ഇന്ന് ഉച്ചക്ക് കൊയിലാണ്ടിയില്‍ നടക്കും.  ഇര്‍ശാദുല്‍ മുസ്ലിമിന്‍ സംഘം സെക്രട്ടറി, എം.എന്‍.എസ് യൂണിറ്റ് പ്രസിഡന്റ്, ഇസ്ലാഹി ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി, കൊയിലാണ്ടി മര്‍ച്ചന്റ് അസ്സോസിയേഷന്‍ സെക്രട്ടറി, ബഹറൈന്‍-കൊയിലാണ്ടി മുസ്ലിം വെല്‍ഫെയര്‍ അസ്സോസിയേഷന്‍ കൊയിലാണ്ടി ചാപ്റ്റര്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. സാമൂഹിക- സാംസ്‌ക്കാരിക- മത പ്രബോധന രംഗത്തെ നിറ സാന്നിദ്ധ്യമായിരുന്നു. ഭാര്യ സുഹറയോടൊപ്പം ഹ്രസ്വ സന്ദര്‍ശനത്തിന് കുവൈത്തില്‍ എത്തിയതായിരുന്നു. മക്കള്‍: ഹില്‍സ, ഹിബ്‌ല, ഹഫീല. മരുമക്കള്‍: അബ്ദുള്‍ മനാഫ്, അര്‍ഷാദ്, മന്‍സൂര്‍. സഹോദരങ്ങള്‍: ഡോ: എം. മുഹമ്മദ് (എം.എം ഹോസ്പ്പിറ്റല്‍), കെ.എം ഹാഷിം (മുഹമ്മദ് ഇബ്രാഹിം എക്‌സ്‌പോര്‍ട്ട് കമ്പനി), ഇമ്പിച്ചി ആയിശ, റംല, സൗദ.

 

Share news