KOYILANDY DIARY

The Perfect News Portal

പെരുവട്ടൂരിൽ ലൈനിലെ ഹൈ വോൾട്ടേജ് പ്രവാഹത്താൽ ഉപകരണങ്ങൾക്ക് വ്യാപക നാശനഷ്ടം

കൊയിലാണ്ടി: പെരുവട്ടൂരിൽ വീടുകളിലേക്ക് ഇലക്ട്രിക് ലൈൻ വഴി ഹൈ വോൾട്ടേജ് പ്രവഹിച്ചതുമൂലം പെരുവട്ടൂർ ഈസ്റ്റ് അറുവയൽ ഭാഗങ്ങളിലെ വീടുകളിലെ ഇലക്ട്രിക് ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് വ്യാപക നാശം. ചെക്കോട്ടി ബസാർ പരിസരത്ത് സ്ഥാപിച്ച ട്രാൻസ്ഫോമറിലെ തകരാറാണ് ഹൈ വോൾട്ടേജ് പ്രവാഹത്തിന് കാരണമെന്നാണ് KSEB പറയുന്നത്. പല വീടുകളിലും ഫ്രിഡ്ജ്, ടി.വി, റേഡിയോ, ഇൻഡക്ഷൻ കുക്കർ, മിക്സി, ഫാൻ, ബൾബ്, ട്യൂബ്, മൊബൈൽ ലാപ്ടോപ് ചാർജ്ജറുകൾ എന്നിവ പൂർണ്ണമായും കേടായി.
കോവിഡ് 19 കാലത്ത് സ്കൂളുകൾ തുറക്കാത്തതിനാൽ പഠനം ഓൺലൈനിലായ വിദ്യാർഥികൾക്ക് ടെലിവിഷനുകൾ കേടായതിനാൽ പഠനം മുടങ്ങുന്ന അവസ്ഥയാണ് ഉണ്ടായിട്ടുള്ളത്. കോരിച്ചൊരിയുന്ന ഈ മഴക്കാലത്തും KSEB ജീവനക്കാർ നടത്തുന്ന സ്തുത്യർഹമായ സേവനങ്ങൾക്കിടെയാണ് പുതുതായി സ്ഥാപിച്ച ട്രാൻസ്ഫോമറിലെ തകരാർമൂലം ഇരുട്ടടിയായി നാശനഷ്ടങ്ങൾ വന്നത്. ഏകത റസിഡന്റ്സ് അസ്സോസിയേഷൻ ഭാരവാഹികൾ പ്രദേശത്തെ വീടുകൾ സന്ദർശിച്ച് നാശനഷ്ടങ്ങളുടെ പ്രാഥമിക കണക്കുകൾ ശേഖരിച്ചു. കെ.എസ്.ഇ.ബി ക്കെതിരെ ഭീമ ഹരജി തയ്യാറാക്കാനും നഷ്ടപരിഹാരം ആവശ്യപ്പെടാനും തീരുമാനമെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *