KOYILANDY DIARY

The Perfect News Portal

എസ്‌എസ്‌എല്‍സി ഫലം പ്രഖ്യാപിച്ചു: ഇത്തവണ 98.82 ശതമാനം വിജയം

തിരുവനന്തപുരം; എസ്‌എസ്‌എല്‍എസി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഇത്തവണ 98.82 ശതമാനമാണ് വിജയം. റഗുലര്‍ വിഭാഗത്തില്‍ 4,22,092 പേരാണ് പരീക്ഷയെഴുതിയത്. ഇതില്‍ 4,17,101 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0 .71% കൂടുതലാണ്. 41906 പേര്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വര്‍ഷം 37, 334 പേര്‍ക്കാണ് എ പ്ലസ് ലഭിച്ചത്.

റവന്യൂ ജില്ലകളില്‍ ഏറ്റവും അധികം വിജയ ശതമാനം പത്തനംതിട്ടയിലും- 99.71 ശതമാനവും കുറവ് വയനാടുമാണ്, 95.04 ശതമാനം. ആണ്. വിജയ ശതമാനം കൂടുതലുള്ള വിദ്യാഭ്യാസ ജില്ല കുട്ടനാടാണ്. 100 ശതമാനമാണ് വിജയം, കുറവ് വയനാട് 95.04ശതമാനം. ഏറ്റവും കൂടുതല്‍ എപ്ലസ് കിട്ടിയ ജില്ല മലപ്പുറമാണ്. 2736 പേര്‍ക്കാണ് ലഭിച്ചത്.

നൂറു ശതമാനം വിജയം നേടിയത് 1837 സ്കൂളുകളാണ്. 796 എയ്ഡഡ് സ്കൂളുകളും 404 അണ്‍എയ്ഡഡ് സ്കൂളുകളും ഇക്കൂട്ടത്തിലുണ്ട്. 637 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് 100 ശതമാനം വിജയം. ജൂലൈ രണ്ട് മുതല്‍ പുനര്‍ മൂല്യ നിര്‍ണ്ണയത്തിന് അപേക്ഷിക്കാം. സേ പരീക്ഷാ തിയതി പിന്നീട് പ്രഖ്യാപിക്കും.കോവിഡ് മൂലം പരീക്ഷ മുടങ്ങിയവര്‍ക്ക് റെഗുലറായി സേ പരീക്ഷ എഴുതാം.ഇത്തവണ സര്‍ട്ടിഫിക്കറ്റിനൊപ്പം ക്യൂ ആര്‍ കോ‍ഡ് ഉറപ്പാക്കും.

Advertisements

www.prd.kerala.gov.inwww.keralapareekshabhavan.in, www.sslcexam.kerala.gov.in, www.results.kite.kerala.gov.in, www.results.kerala.nic.in, www.sietkerala.gov.in എന്നീ സൈറ്റുകളില്‍ ഫലം അറിയാം

Leave a Reply

Your email address will not be published. Required fields are marked *