മഹിളാ മോർച്ച പ്രവർത്തകർ നട്ടുച്ച സമരം നടത്തി
കൊയിലാണ്ടി: ജനവിരുദ്ധ നയങ്ങൾ മൂലം ജനം പൊറുതിമുട്ടുമ്പോൾ കണ്ണു തുറക്കാത്ത സംസ്ഥാന സർക്കാർ നയത്തിനെതിരെ മഹിള മോർച്ച പ്രവർത്തകർ കടിയങ്ങാട് നട്ടുച്ചക്ക് ടോർച്ചടിച്ച് നട്ടുച്ച സമരം നടത്തി.
അന്യായമായ വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെയും, കുടുംബശ്രി അംഗങ്ങൾക്ക് പ്രഖ്യാപിച്ച വായ്പകൾ വെട്ടിക്കുറച്ചതിനെതിരെയും മറ്റുമായിരുന്നു സമരം. സമരത്തിന് സി.കെ. ലില, ലൈജു കോറോത്ത്, ദേവി ഇടക്കുടി, റിന തറവട്ടത്ത്, രേണുക ഇർപ്പനടയ്ക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.
