KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി-കൊല്ലം മത്സ്യ മാർക്കറ്റുകളിൽ റെയ്ഡ് പഴകിയ മത്സ്യം പിടിച്ചെടുത്തു..

കൊയിലാണ്ടി കൊല്ലം മത്സ്യ മാർക്കറ്റുകളിൽ നഗരസഭ ചെയർമാൻ്റെയും ഡെപ്യൂട്ടി കലക്ടറുടെയും നേതൃത്വത്തിൽ നഗരസഭ ആരോഗ്യ വിഭാഗവും ഫുഡ് ആൻ്റ് സേഫ്റ്റി വിഭാഗം ഉദ്യോഗസ്ഥരും  നടത്തിയ റെയ്ഡിൽ പഴകിയ മത്സ്യം പിടികൂടി. വില നിലവാര പട്ടിക പ്രസിദ്ധീകരിക്കാതെ വൻ വിലയ്ക്ക് മത്സ്യം വിറ്റതിന് കച്ചവടക്കാരിൽ നിന്ന്  ഫൈൻ ഈടാക്കും. ലോക്ഡൌണിൻ്റെ മറവിൽ കഴിഞ്ഞ കുറേ ദിവസമായി കൊയിലാണ്ടിയിൽ പഴകിയ മത്സ്യം വിറ്റ് അമിതവില ഈടാക്കുന്നതായി പരാതി ഉയർന്നിരുന്നു. സർക്കാരിൻ്റെ നിർദ്ദേശങ്ങൾ ലംഘിച്ച് ഒട്ടുമിക്ക മത്സ്യങ്ങളുടെയും വില ഇപ്പോൾ 350 മുതൽ 450 രൂപവരെയാക്കി 

കച്ചവടക്കാർ കൊള്ള ലാഭമാണ് ഈടാക്കുന്നത്. റെയ്ഡിൽ കൊയിലാണ്ടി മാർക്കറ്റിൽ നിന്നും 30 കിലോ ആയലയും, മാന്ത ഉൾപ്പെടെ പഴകിയ മത്സ്യവും പിടിച്ചെടുത്തിട്ടുണ്ട്.

വിലനിലവാര പട്ടിക പ്രസിദ്ധീകരിക്കാത്തതിനും പഴകിയ മത്സ്യം വിറ്റതിനും കച്ചവടക്കാരിൽ നിന്ന് ഫൈൻ അടക്കാൻ ഉത്തരവിട്ടിട്ടുണ്ട്.  വരും ദിവസങ്ങളിൽ എല്ലായിടത്തും പരിശോധന കർശനമാക്കാനും ആളുകൾ കൂട്ടംകൂടുന്ന സാഹചര്യത്തിൽ മാർക്കറ്റിൽ നിയന്ത്രണം വർദ്ധിപ്പിക്കുമെന്നും നഗരസഭ ചെയർമാൻ അഡ്വ. കെ. സത്യൻ പറഞ്ഞു. ഡെപ്യൂട്ടി കലക്ടർ അനിത കുമാരി, ഫുഡ് ആൻ്റ് സേഫ്റ്റി ഓഫീസർ ജിതിൻ രാജ്, ജഫാസ് അലി, നഗരസഭ സെക്രട്ടരി സുരേഷ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ എ.കെ. രമേശൻ, ജുനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രസാദ് കെ.കെ, ജീഷാന്ത് മറ്റു ജീവനക്കാർ തുടങ്ങിയവർ പരിശോധനയ്ക്കി നേതൃത്വം നൽകി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *