KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ കർഫ്യൂ ഉത്തരവ് ലംഘിച്ച വാഹന ഉടമകളായ 6 പേർക്കെതിരെ കേസെടുത്തു

കൊയിലാണ്ടി: കർഫ്യൂ ഉത്തരവ് ലംഘിച്ച് നഗരത്തിൽ വാഹനങ്ങളുമായെത്തിയവർക്കെതിരെ കൊയിലാണ്ടി പോലീസ് കേസ്സെടുത്തു. ഉച്ചവരെ 6 പേർക്കെതിരെയാണ് കൊയിലാണ്ടി പോലീസ് കേസെടുത്തത്. അത്തോളിയിൽ 3 പേർക്കുമെതിരെയും കേസ്സെടുത്തിട്ടുണ്ട്. ഇവരുടെ വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. കൂടാതെ ആവശ്യമില്ലാതെ നഗരത്തിൽ വന്ന് കറങ്ങുന്നവർക്കെതിരെയും പോലീസ് കേസെടുത്തു. കൊയിലാണ്ടിയിൽ ഇന്ന് തിരക്ക് വളരെ കുറവായിരുന്നു.

അതെ അവസരത്തിൽ ആവശ്യ സാധനങ്ങൾ വാങ്ങാൻ കാലത്ത് നല്ല തിരക്ക് അനുഭവപ്പെട്ടു. മാർക്കറ്റിലും, കച്ചവട സ്ഥാപനങ്ങളിലും രണ്ട് പേരെ വീതമാണ് കയറ്റിയത്. കൊയിലാണ്ടിയുടെ ചാർജുള്ള ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. ആർ. ഹരിദാസിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ക്രമസമാധാന പാലനത്തിനായി നഗരത്തിലുണ്ടായിരുന്നു. ആവശ്യമായ വാഹന പരിശോധന തുടരുകയാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *