കൊയിലാണ്ടി നഗരസഭ വികസന സെമിനാര്‍
കൊയിലാണ്ടി: ജനകീയാസൂത്രണ പരിപാടിയുടെ ഭാഗമായി നഗരസഭയുടെ 2020-21 വാര്‍ഷിക പദ്ധതിയുടെ വികസന സെമിനാര്‍ നടന്നു. വടകര നഗരസഭ ചെയര്‍മാന്‍ കെ. ശ്രീധരൻ സെമിനാർ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ വി.കെ. പത്മിനി, സ്റ്റാൻ്രിംഗ് കമ്മിറ്റി ചെയർമാന്മാരായ വി. സുന്ദരന്‍ മാസ്റ്റർ , കെ. ഷിജു മാസ്റ്റർ, എന്‍. കെ. ഭാസ്‌കരന്‍, വി.കെ. അജിത, ദിവ്യസെല്‍വരാജ്, കൌൺസിലർമാരായ എം. സുരേന്ദ്രന്‍, യു. രാജീവന്‍, വി. പി. ഇബ്രാഹിംകുട്ടി, കെ.വി. സുരേഷ് കുമാര്‍, അഡ്വ. കെ. വിജയന്‍ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എ. സുധാകരന്‍ സൂപ്രണ്ട് അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.
