മുന്‍മന്ത്രി പി. ശങ്കരൻ്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു
കൊയിലാണ്ടി: മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അഡ്വ. പി. ശങ്കരന് ഇനി ഓര്‍മകളില്‍. ഇന്ന് രാവിലെ കടിയങ്ങാട് പുതിയോട്ടില്‍ വീട്ടുവളപ്പില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു. മന്ത്രി ടി.പി. രാമകൃഷ്ണന്, കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.മുരളീധരന് എംപി, ജോണി നെല്ലൂര്‍ തുടങ്ങിയവരുള്‍പ്പെടെ ജീവിതത്തിന്റെ നാനാ തുറകളില്‍പെട്ട നൂറുകണക്കിനാളുകളാണ് അന്ത്യമര്മങ്ങള്ക്ക് സാക്ഷിയായത്.
ബുധനാഴ്ച രാത്രിയാണ് മൃതദേഹം പേരാമ്പ്രയിലെത്തിച്ചത്. ഡിസിസി ഓഫിസിലും ടൗണ്‍ഹാളിലും കരിക്കാംകുളത്തെ വസതിയിലും ആയിരങ്ങളാണ് പ്രിയ നേതാവിനെ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം. സുധീരന്, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. ഇന്ന് കടിയങ്ങാടും ഉച്ചയ്ക്ക് പേരാമ്ബ്രയിലും വൈകിട്ട് അഞ്ചിന് കൊയിലാണ്ടിയിലും വൈകീട്ട് കോഴിക്കോട് ടൗണ്‍ഹാളിലും അനുശോചന യോഗങ്ങള്‍ നടത്തും.

