പൂക്കാട് കലാലയം കളിആട്ടം ഏപ്രിൽ 6 മുതൽ 11 വരെ
കൊയിലാണ്ടി: പുക്കാട് കലാലയത്തിൻ്റെ എട്ടാമത് കളിആട്ടം ഏപ്രിൽ 6 മുതൽ 11 വരെ നടത്താൻ തീരുമാനിച്ചു. പ്രശസ്ത നാടക സംവിധായകൻ മനോജ് നാരായണൻ ഡയരക്ടറും എ. അബൂബക്കർ കോ-ഓർഡിനേറ്ററുമായ കുട്ടികളുടെ വേനലവധിക്കാല കൂട്ടായ്മയിൽ നാടക പരിശീലനം, കളികൾ, പാട്ട്, ഡമോൺ സ്ട്രേഷനുകൾ, കളിവീടുകൾ, നാടകയാത്ര എന്നിവ ഉൾക്കൊള്ളുന്നു.
കളി ആട്ട ദിവസങ്ങളിൽ വൈകീട്ട് നാടകോത്സവത്തിൽ ശ്രദ്ധേയമായ പത്തോളം നാടകങ്ങൾ അവതരിപ്പിക്കും. 9 മുതൽ 15 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കാണ് പ്രവേശനം. 6 മുതൽ 9 വരെ പ്രായക്കാർക്ക് കുട്ടിക്കളിയാട്ടവും ഒരുക്കിയിട്ടുണ്ട്.
പരിപാടികളുടെ വിജയത്തിന്നായുള്ള സ്വാഗതസംഘ രൂപീകരണ യോഗത്തിൽ കലാലയം വൈസ് പ്രസിഡണ്ട് കെ. രാജഗോപാലൻ്റെ അധ്യക്ഷതയിൽ കെ.ടി. രാധാകൃഷ്ണൻ, എം.വി.എസ്. പൂക്കാട്, കെ. ശ്രീനിവാസൻ, എം. പ്രസാദ്, സനീഷ് പനങ്ങാട്, ബിജീഷ്, സന്തോഷ് .കെ എന്നിവർ സംസാരിച്ചു. കെ. ദാസൻ എം. എൽ. എ ചെയർമാനും കാശി പൂക്കാട് ജനറൽ കൺവീനറുമായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. ബാലൻ കുനിയിൽ വർക്കിംഗ് ചെയർമാനും ശിവദാസ് കാരോളി ജോ. ജനറൽ കൺവീനറുമാണ് റജിസ്ട്രേഷൻ മാർച്ച് 15 വരെ.
