ശക്തന്‍കുളങ്ങരയില്‍ പ്ലാവ്കൊത്തല്‍
കൊയിലാണ്ടി: വിയ്യൂര്‍ ശക്തന്‍കുളങ്ങര ക്ഷേത്രത്തില്‍ കനലാട്ട മഹോത്സവത്തോടനുബന്ധിച്ച് ‘പ്ലാവ്കൊത്തല്‍’ ചടങ്ങ് നടന്നു. ഉത്സവം മാര്‍ച്ച് 2-ന് തിങ്കളാഴ്ച കൊടിയേറും. കേളോത്ത് കൃഷ്ണന്റെ (വിയ്യൂര്‍) പറമ്പില്‍ നിന്നാണ് കനല് നിവേദ്യത്തിനുള്ള പ്ലാവ് ഇത്തവണ കൊത്താനുള്ള അവസരം ലഭിച്ചത്. കൊടിയേറ്റത്തിനുള്ള മുളമുറിക്കല് മാര്‍ച്ച് 2-ന് ഷീല, ഷൈമ മാണിക്കലത്ത് (വിയ്യൂര്‍) എന്നിവരുടെ പറമ്പില്‍ നടക്കും. മാര്‍ച്ച് 7-ന് ഉത്സവം സമാപിക്കും.
