കൊയിലാണ്ടി: ഗവ. ഗേള്‍സ് ഹൈസ്കൂളിനായി നിര്‍മ്മിക്കുന്ന അക്കാദമിക് ബ്ലോക്കിൻ്റെ ശിലാസ്ഥാപനം 22ന് മന്ത്രി കെ.ടി.ജലീൽ നിർവ്വഹിക്കും
കൊയിലാണ്ടി: ഗവ. ഗേള്‍സ് ഹൈസ്കൂളിനായി നിര്‍മ്മിക്കുന്ന പുതിയ അക്കാദമിക് ബ്ലോക്ക് നിര്‍മ്മാണ ശിലാസ്ഥാപനം ഫിബ്രവരി 22ന് ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്യും. കെ. ദാസൻ എം.എൽ.എ.യുടെ ശ്രമഫലമായാണ് പുതിയ ബ്ലോക്ക് നിര്‍മ്മിക്കാന്‍ 3 കോടി രൂപ കിഫ്ബി വഴി അനുവദിച്ചിരിക്കുന്നത്. കൊയിലാണ്ടി ഗവ.ഗേള്‍സ് ഹൈസ്കൂളിനെ സംബന്ധിച്ചിടത്തോളം പഠന കാര്യത്തില്‍ ജില്ലയില്‍ തന്നെ മികച്ചു നില്ക്കുന്ന ഒരു സ്കൂളാണ്.

ഇതോടുകൂടി ഭൗതിക രംഗത്ത് വലിയ മാറ്റങ്ങള്‍ക്കാണ് ഈ സ്കൂള്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് നിര്‍മ്മാണ ചുമതല നൽകിയിരിക്കുന്നതെന്ന് കെ. ദാസൻ എം.എൽ.എ. പത്രക്കുറിപ്പിലൂടെ അറിയിച്ചു.
