കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് മന്ത്രി കെ.ബാബു

തിരുവനന്തപുരം: സാമൂഹിക ലക്ഷ്യംവച്ച് കൊണ്ടുവന്ന മദ്യനയം കോടതി ശരിവച്ചതില്‍ സന്തോഷമുണ്ടെന്ന് എക്‌സൈസ് മന്ത്രി കെ.ബാബു.സമൂഹത്തില്‍ പിടിമുറുക്കിയിരിക്കുന്ന മദ്യമെന്ന വിപത്ത് ഒഴിവാക്കാനായിരുന്നു ശ്രമം. മദ്യ ഉപഭോഗം കുറയ്ക്കാന്‍ വിധി സഹായകമാകും. എല്ലാ വിഭാഗവും ജനങ്ങളും കൈകോര്‍ത്ത് പിടിച്ചു ശക്തമായ ബോധവത്കരണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം വിധി സ്വാഗതാര്‍ഹമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സാമൂഹിക പ്രതിബദ്ധത ലക്ഷ്യമിട്ടുള്ള വിധിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
