KOYILANDY DIARY

The Perfect News Portal

എ.പി.ജെ അബ്ദുള്‍ കലാം സ്മൃതിയാത്രയ്ക്ക് സ്വീകരണം നല്‍കി

കൊയിലാണ്ടി>  നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ മുന്‍ രാഷ്ട്രപതി  ഡോ: എ.പി.ജെ  അബ്ദുള്‍ കലാം സ്മൃതിയാത്ര സംഘടിപ്പിച്ചു. കൊയിലാണ്ടിബോയ്‌സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടിറി സ്‌ക്കൂളില്‍ നടന്ന സ്വീകരണം കൊയിലാണ്ടി നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ സത്യന്‍ ഉദ്ഘാടനംചെയ്തു. സ്വീകരണത്തില്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.ഷിജു മാസ്റ്റര്‍, പി.ടി.എ പ്രസിഡന്റ് യു.കെ ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.