KOYILANDY DIARY.COM

The Perfect News Portal

പൗരത്വ നിയമ ഭേദഗതി ഇന്ത്യയിലെ മുസ്‌ലിം സമുദായത്തെ ബാധിക്കുന്നതല്ല: അലി അക്ബര്‍

കൊയിലാണ്ടി: പൗരത്വ നിയമ ഭേദഗതി ഇന്ത്യയിലെ മുസ്‌ലിം സമുദായത്തെ ബാധിക്കുന്നതല്ലെന്നും അയല്‍ രാജ്യങ്ങളില്‍ നിന്ന്‌ മതപീഡനം അനുഭവിച്ച്‌ ഇന്ത്യയില്‍ അഭയംപ്രാപിച്ച പീഡിത ന്യനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കാനുള്ളതാണെന്നും ബി.ജെ.പി. സംസ്ഥാന സമിതി അംഗം അലി അക്ബര്‍ പറഞ്ഞു. പൗരത്വ ഭേദഗതി നിയമം എന്ത്? എന്തിന് പ്രതിഷേധം ? എന്ന വിഷയത്തില്‍ പള്ളിക്കരയില്‍ ബി.ജെ.പി. സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹാത്മജി മുതല്‍ മന്‍മോഹന്‍ സിങ്‌ വരെയുള്ളവര്‍ ആവശ്യപ്പെട്ടതും എന്നാല്‍ പതിറ്റാണ്ട് നീണ്ട കോണ്‍ഗ്രസ് ഭരണത്തില്‍ നടപ്പാക്കാന്‍ മടിച്ചതുമായകാര്യമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയത്. രാജ്യനന്‍മ ആഗ്രഹിക്കുന്ന മുഴുവന്‍ പേരും ഇതിനൊപ്പമുണ്ടാകണമെന്ന് ബി.ജെ.പി. സംസ്ഥാന സമിതി അംഗം പത്മനാഭന്‍ പറഞ്ഞു.

എന്‍. ബാബു അധ്യക്ഷനായി. ബി.ജെ.പി. കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് ജയ്കിഷ്‌, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ വൈ. പ്രസിഡന്‍റ് ലൂസിയാമ്മ അലി അക്ബര്‍, പി. വിശ്വനാഥന്‍, അഡ്വ. വി. സത്യന്‍, പി.ടി. പ്രജിത്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *