കാവി ഭീകരരെ പിടികൂടാതെ ഐഷി ഘോഷിനെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്

ഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല യൂണിയന് പ്രസിഡന്റ് ഐഷി ഘോഷിനെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്. അതേസമയം ഐഷി അടക്കമുള്ള വിദ്യാര്‍ഥികളേയും അധ്യാപകരേയും ക്യാമ്പസിനുള്ളില്‍ ആക്രമിച്ച കാവി ഭീകരരെ ഇതുവരെ പിടികൂടാന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. ജനുവരി നാലിന് ക്യാമ്പസിലെ സെര്‍വര്‍ റൂമില്‍ നാശനഷ്ടം വരുത്തിയെന്ന പരാതിയിലാണ് ഐഷിയുള്പ്പെടെ 19 പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ക്യാമ്പസിനുള്ളിലെ കാവി ഭീകരതക്കെതിരെ രാജ്യമാകെ പ്രതിഷേധം ഉയരുമ്ബോഴും അക്രമികള്‍ മുഖം മുടി ധരിച്ചതിനാല്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നാണ് പൊലീസ് പറയുന്നത്.ആര്‍എസ്എസ് എബിവിപി ഗുണ്ടകളാണ് മുഖമൂടി ധരിച്ച് ആയുധങ്ങളുമായി ക്യാമ്പസില്‍ അക്രമം നടത്തിയത്. പൊലീസിന്റെ സാന്നിധ്യത്തിലാണ് അക്രമം നടന്നത്.

അക്രമത്തില്‍ ഐഷിഘോഷിന് ഗുരുതരമായി പരിക്കേറ്റിരുന്നു.ആശുപത്രി വിട്ടിറങ്ങിയ ഐഷി വിദ്യാതഥികളെ അഭിസംബോധന ചെയ്തിരുന്നു. പ്രതിഷേധത്തില്‍ നിന്ന് ഒരിഞ്ചു പോലും പിന്‍വാങ്ങില്ലെന്ന് ഐഷി പറഞ്ഞു. സുരക്ഷിതയാണെന്നും എല്ലാവരോടും നന്ദിയുണ്ടെന്നും ഐഷി ഫേസ്ബുക്കിലൂടെ അറിയിച്ചു. ‘എല്ലാവര്ക്കും നന്ദി, ഞാന്‍ തിരിച്ചെത്തി, സുരക്ഷിതയാണ്. തയ്യാറാണ്. ഒരിഞ്ചു പോലും പിന്നോട്ടില്ല’- ഐഷി കുറിച്ചു.

