ബസ് യാത്രയ്ക്കിടെ കുഞ്ഞിന്റെ പാദസരം പൊട്ടിച്ച യുവതി പിടിയില്‍

കുന്ദമംഗലം: ബസ് യാത്രയ്ക്കിടെ കുഞ്ഞിന്റെ സ്വര്‍ണ പാദസരം പൊട്ടിച്ച തമിഴ് സ്ത്രീ പിടിയില്‍. മധുര സ്വദേശിനി സരസ്വതി (38) നെയാണ് കുന്ദമംഗലം സബ് ഇന്‍സ്പെക്ടര്‍ ടി.എസ്. ശ്രീജിത്ത് അറസ്റ്റ് ചെയ്തത്. താമരശ്ശേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലാണ് സംഭവം. പടനിലത്ത് ഇറങ്ങാന്‍ നോക്കുന്നതിനിടയിലാണ് രക്ഷിതാവ് പാദസരം നഷ്ടമായതറിയുന്നത്.
ബസ് കുന്ദമംഗലം പോലീസ് സ്റ്റേഷനിലെത്തിച്ച് പരിശോധിച്ചപ്പോള്‍ ആഭരണം ഇവരുടെ കൈയിലുണ്ടെന്ന് കണ്ടെത്തി. മാല പൊട്ടിച്ചതിന് മഞ്ചേരിയിലും ഇവരുടെ പേരില്‍ കേസുണ്ട്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

