കോഴിക്കോടും മലപ്പുറത്തും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാകുന്നു. കോഴിക്കോടും മലപ്പുറത്തും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു. കോഴിക്കോട് പോസ്റ്റോഫീസ് ഉപരോധത്തില്‍ പങ്കെടുത്ത പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറിനെയും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസിനെയും പോലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരത്ത് ജനറല്‍ പോസ്റ്റോഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. അറസ്റ്റ് ചെയ്ത് കൊണ്ടുപോയ പോലീസ് വാഹനം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തടയാനും ശ്രമമുണ്ടായി.

