KOYILANDY DIARY

The Perfect News Portal

കണ്ടങ്കാളിയില്‍ ഒരു ജനത നടത്തുന്ന അതിജീവന പോരാട്ടത്തിന് കവികളുടെ ഐക്യദാര്‍ഡ്യം

കണ്ണൂര്‍: പയ്യന്നൂരിലെ കണ്ടങ്കാളിയില്‍ ഒരു ജനത നടത്തുന്ന അതിജീവന പോരാട്ടത്തിന് കവികളുടെ ഐക്യദാര്‍ഡ്യം. കണ്ടങ്കാളിയില്‍ 86 ഏക്കര്‍ നെല്‍വയല്‍ ഉള്‍പ്പെടെ വിശാലമായ തണ്ണീര്‍ത്തടം പെട്രോളിയം പദ്ധതിക്ക് വിട്ടുകൊടുക്കാനുള്ള നീക്കത്തിനെതിരെ ജനകീയ സമരസമിതിയുടെ സത്യാഗ്രഹ സമരം 52 ദിവസം പിന്നിട്ട ദിനമാണ് കവികള്‍ പിന്തുണയുമായെത്തിയത്.

സമരത്തിന് അഭിവാദ്യവുമായി സമരപ്പന്തലില്‍ ‘കവിത സമരായുധം’എന്ന പേരില്‍ കവിതാ സായാഹ്നം നടന്നു. കവയത്രിയും ചിത്രകാരിയുമായ കെ ഇ സുലോചന ഉദ്ഘാടനം ചെയ്തു. ശിവന്‍ തെറ്റത്ത്, ടി സി വി സതീശന്‍, പാണപുഴ പത്മനാഭന്‍ പണിക്കര്‍, സന്ധ്യാ അജിത്ത് നാരംഗ്, എന്‍ വി ഗംഗാധരന്‍, ആര്‍ ശുഭശ്രീ തുടങ്ങിയവര്‍ സംബന്ധിച്ചു. പിലിക്കോട് ഫൈന്‍ ആര്‍ട്സ് സൊസൈറ്റി, ഗാന്ധി-നെഹ്റു പഠന കേന്ദ്രം പ്രവര്‍ത്തകര്‍ കണ്ടങ്കാളി സമരത്തെ സത്യാഗ്രഹപ്പന്തലിലെത്തി അഭിവാദ്യം ചെയ്തു. ഭാരവാഹികളായ രാഘവന്‍ കുളങ്ങര, വിനേദ് എരവില്‍, എ വി ബാബു, ഷീജ പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *