പൗരത്വ ഭേദഗതി നിയമം അസാധുവാക്കുക – കൊയിലാണ്ടിയിൽ കെ.എസ്.ടി.എ പ്രതിഷേധിച്ചു
കൊയിലാണ്ടി: പൗരത്വ ഭേദഗതി നിയമം അസാധുവാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ടി.എ നേതൃത്വത്തിൽ നഗരത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. നഗരത്തിൽ പ്രകടനം നടത്തിയശേഷം പുതിയ ബസ്സ്സ്റ്റാൻ്റ് പരിസരത്ത് ചേർന്ന യോഗത്തില്‍ പ്രസിഡണ്ട് ഗണേശ് കക്കഞ്ചേരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡി.കെ.ബിജു, ജില്ലാ എക്‌സി. അംഗം ആര്‍.എം. രാജന്‍, കെ.ശാന്ത എന്നിവര്‍ സംസാരിച്ചു. ആര്‍.കെ. ദീപ, കെ. രവി, സി. ഉണ്ണി എന്നിവര്‍ നേതൃത്വം നല്‍കി.
